
ഓസ്ട്രേലിയന്‍ ഫ്ലൈറ്റ് അറ്റന്‍ഡറായ പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്‍റെ ആദ്യ ഭാര്യ.1956ലാണ് മര്‍ഡോക്ക് പട്രീഷ്യയെ വിവാഹം കഴിച്ചത്. 1960ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ ഒന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999ല്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് വെന്‍ഡി ഡെങ്ങിനെ വിവാഹം കഴിച്ചുവെങ്കിലും 2013ല്‍ ഈ ബന്ധവും അവസാനിച്ചു.
അതിനു ശേഷം 2016ല്‍ മോഡലായിരുന്ന ജെറി ഹാളിനെ വിവാഹം കഴിച്ചു. 2021ലാണ് മര്‍ഡോക്ക് നാലാമതും വിവാഹമോചിതനായത്. അതിനു ശേഷം മുന്‍ പൊലീസ് ഓഫിസര്‍ ആന്‍ ലെസ്ളി സ്മിത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും 2023 ഏപ്രിലില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നാലു ബന്ധങ്ങളിലായി ആറു മക്കളാണ് മര്‍ഡോക്കിനുള്ളത്.. ദി വാള്‍ സ്ട്രീറ്റ്, ഫോക്സ് ന്യൂസ് തുടങ്ങിയവ മര്‍ഡോക്കിന്‍റേതാണ്. 20 ബില്യണ്‍ ഡോളറാണ് മര്‍ഡോക്കിന്‍റെ ആസ്തി.

Comments: